Kerala

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അവർ, ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

​പൗരി ഗഡ്‌വാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്.എസ്.പി) സർവേഷ് പൻവാറും കുടുംബാംഗങ്ങളുമാണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് വിവരം. അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനായി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡിലേക്ക് തിരിക്കും.

​അന്തരിച്ച മുൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ ആനന്ദ് സിംഗ് ബിഷ്‌ടിന്റെ ഭാര്യയാണ് സാവിത്രി ദേവി. 2020 ഏപ്രിലിലായിരുന്നു ആനന്ദ് സിംഗ് ബിഷ്‌ട് അന്തരിച്ചത്. സാവിത്രി ദേവിയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

Related Articles

Back to top button