Kerala

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഐഷ പോറ്റി

കൊട്ടാരക്കര മുൻ എംഎൽഎയും ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി പറഞ്ഞു.

കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നിൽക്കാനാകില്ല. ഓടി നടന്നു ചെയ്യാൻ കഴിയുന്നവർ തുടരട്ടെയെന്നും ഐഷ പോറ്റി പറഞ്ഞു.

പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലാണ്.

The post സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഐഷ പോറ്റി appeared first on Metro Journal Online.

See also  ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി പരാതി

Related Articles

Back to top button