Kerala

മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം: സജി ചെറിയാന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.

പ്രസംഗം വളച്ചൊടിച്ചെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു

The post മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം: സജി ചെറിയാന് തിരിച്ചടി, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി appeared first on Metro Journal Online.

See also  ഹേമ കമ്മിറ്റിയെ നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്ന് കെ കെ ശൈലജ

Related Articles

Back to top button