National

സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്.

കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

ഇതെടെ ഭയന്ന പെൺകുട്ടി സ്കൂളിൽ പോകാതെ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു

See also  ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും

Related Articles

Back to top button