Kerala

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്നും കോടതി പറഞ്ഞു

ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ചെറിയ കാര്യങ്ങളിലെ നിയമ നടപടികൾ ഒഴിവാക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. എല്ലാ കാര്യത്തിനും കേസെടുത്താൽ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു.

The post മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി appeared first on Metro Journal Online.

See also  അടുക്കളകളിൽ നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാകുന്നു; വില 400 കടന്നു, ഓണത്തിന് 600 കടക്കുമോ എന്ന് ആശങ്ക

Related Articles

Back to top button