Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് കൂടിയത് 640 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരു പവന് 2320 രൂപയുടെ വർധനവാണുണ്ടായത്

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57, 800 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 7225 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 7882 രൂപയായി

നവംബർ 18 മുതലാണ് സ്വർണവിലയിൽ വീണ്ടും കുതിപ്പ് കണ്ടു തുടങ്ങിയത്. നേരത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു ഒരു പവന്.

See also  നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ: സോഷ്യൽ മീഡിയയിൽ അടക്കം സജീവമാകണമെന്ന് എംഎൽഎമാരോട് കോൺഗ്രസ്

Related Articles

Back to top button