National

ട്രെയിനില്‍ സീറ്റിന് വേണ്ടി തര്‍ക്കം; യുവാവിനെ 16 കാരന്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഘട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരന്‍ യുവാവിനെ കുത്തിക്കൊന്നു. ടിറ്റ്വാലയില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്കുള്ള ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. യാത്രയ്ക്കിടെ ഭലേറാവുവും പ്രായപൂര്‍ത്തിയാകാത്തയാളും തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി കൊല്ലപ്പെട്ട ഭലേറാവു പ്രതിയുമായി കൈയ്യേറ്റമുണ്ടായിരുന്നുവെന്നും ഭലേറാവുനെ പ്രതി കുത്തിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

നവംബര്‍ 15 നാണ് സംഭവം നടന്നത്, ബുധനാഴ്ച ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കൂടെ സഞ്ചരിച്ച പ്രതിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ തെളിവ് നശിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഭലേറാവുവിനെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കൊലപാതകം സമ്മതിച്ചു, കത്തി വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചതായും തിരിച്ചറിയാതിരിക്കാന്‍ മുടി മുറിച്ചതായും വെളിപ്പെടുത്തി. പ്രതിയായ 16കാരനെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയച്ചിരിക്കുകയാണ് .

 

The post ട്രെയിനില്‍ സീറ്റിന് വേണ്ടി തര്‍ക്കം; യുവാവിനെ 16 കാരന്‍ കുത്തിക്കൊന്നു appeared first on Metro Journal Online.

See also  ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

Related Articles

Back to top button