Kerala

ട്വിസ്റ്റുകൾ അവസാനിക്കാതെ പാലക്കാട്; വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്ന പാലക്കാട് ഫലസൂചനകൾ മാറിമറിയുന്നു. പാലക്കാട് തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറാണ് ലീഡ് നിലനിർത്തിയതെങ്കിൽ മൂന്നാം റൗണ്ട് വോട്ടെണ്ണലിലേക്ക് എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചിരിക്കുകയാണ്

708 വോട്ടുകളുടെ ലീഡാണ് നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂറും ബിജെപി സ്ഥാനാർഥിയായിരുന്നു മുന്നിൽ നിന്നിരുന്നത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പതിയെ കയറി വരുന്നതാണ് നിലവിൽ കാണുന്നത്.

അതേസമയം വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 57,000 കടന്നു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപും വിജയമുറപ്പിച്ച് നീങ്ങുകയാണ് 4315 വോട്ടുകളുടെ ലീഡാണ് നിലവിൽ യുആർ പ്രദീപിനുള്ളത്.

See also  ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

Related Articles

Back to top button