Gulf

ദുബൈ റണ്‍: നാലു റോഡുകള്‍ നാളെ താല്‍ക്കാലികമായി അടക്കും

ദുബൈ: നഗരവാസികളും ഫിറ്റ്‌നസ് പ്രേമികളുമെല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുബൈ റണ്‍ പ്രമാണിച്ച് നഗരത്തിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടക്കുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10.30 വരെയാണ് റോഡുകള്‍ അടച്ചിടുക. ഈ പാതയില്‍ സഞ്ചരിക്കേണ്ടവര്‍ക്ക് മറ്റു വഴികളും ആര്‍ടിഎ ഓഫര്‍ ചെയ്യുന്നുണ്ട്.

ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിനും സെക്കന്റ് ബ്രിഡ്ജിനും ഇടയിലാവും ശൈഖ് സായിദ് റോഡ് അടച്ചിടുക. ശൈഖ് സായിദ് റോഡിനും അല്‍ ബഊര്‍സ സ്ട്രീറ്റിനും ഇടയിലുള്ള അല്‍ സുകൂക്ക് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, വണ്‍ വേ ഫ്രം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡ് തുടങ്ങിയവയാണ് അടച്ചിടുക. ഇതിന് പകരമായി ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്(അപ്പര്‍ ലെവല്‍), സബീല്‍ പാലസ് സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ ബദാഅ സ്ട്രീറ്റ് എന്നിവ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാവുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

The post ദുബൈ റണ്‍: നാലു റോഡുകള്‍ നാളെ താല്‍ക്കാലികമായി അടക്കും appeared first on Metro Journal Online.

See also  ആദ്യം ഒരു എട്ട് കോടി, പിന്നെ ഒരു ബെന്‍സ്, പിന്നേം ഒരു ഒമ്പത് ലക്ഷം, ഇപ്പോഴിതാ വീണ്ടും ഒരു എട്ട് കോടി; അവന്റെ തലയില്‍ വരച്ച പേന കൊണ്ട് ഒരു ഏറെങ്കിലും കിട്ടിയിരുന്നെങ്കില്‍ !!!..

Related Articles

Back to top button