Kerala

മുതിർന്ന നേതാവ് അപമാനിച്ചു; അഡ്വ. കിഷോർ ബാബു കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനാണ് അഡ്വ. കിഷോർ ബാബു. കെ സുധാകരന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കിഷോർ ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു

ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കിഷോർ ബാബുവിന് ബിജെപി അംഗത്വം നൽകും. കെസി വേണുഗോപാൽ കാരണമാണ് കോൺഗ്രസ് പാർട്ടി വിടുന്നതെന്നും കഴിഞ്ഞാഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും കിഷോർ ബാബു പറയുന്നു

കഴിഞ്ഞാഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടു. കെസി വേണുഗോപാലാണ് അപമാനിച്ചത്. കോൺക്ലേവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് വേണുഗോപാലിന് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ പൊതുവേദിയിൽ വെച്ച് അപമാനിക്കുകയായിരുന്നുവെന്നും അഡ്വ. കിഷോർ ബാബു പറഞ്ഞു.
 

See also  എഡിജിപി അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിലേക്ക്

Related Articles

Back to top button