Education

17 റൺസിനിടെ ഓസീസിന്റെ നാല് വിക്കറ്റുകൾ വീണു; പെർത്തിൽ ഇന്ത്യയെ കാത്ത് വൻ വിജയം

പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യ കുറിച്ച 534 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് 17 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. 12ന് 3 വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് പുനരാരംഭിച്ചത്. അഞ്ച് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് നാലാം വിക്കറ്റ് കൂടി നഷ്ടമാകുകയായിരുന്നു

4 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഇന്ന് പുറത്തായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. ഓസ്‌ട്രേലിയ നിലവിൽ 4ന് 23 റൺസ് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കെ ഓസീസിന് ജയിക്കാൻ 511 റൺസ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ജയത്തിലേക്ക് എത്താം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാണ് വിജയസാധ്യത കൂടുതൽ

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് ഓൾ ഔട്ടായിരുന്നു. ഓസ്‌ട്രേലിയ ഒന്നാമിന്നിൽ 104 റൺസിന് പുറത്തായി. 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി ഇറങ്ങിയ രണ്ടാമിന്നിംഗ്‌സിൽ 487ന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും വിരാട് കോഹ്ലിയും സെഞ്ച്വറി തികച്ചിരുന്നു.

The post 17 റൺസിനിടെ ഓസീസിന്റെ നാല് വിക്കറ്റുകൾ വീണു; പെർത്തിൽ ഇന്ത്യയെ കാത്ത് വൻ വിജയം appeared first on Metro Journal Online.

See also  ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

Related Articles

Back to top button