Education

ആത്മകഥ വിവാദം: ഇ പിയുമായി കരാറില്ലെന്ന് രവി ഡിസി, മൊഴി രേഖപ്പെടുത്തി

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന്റെ പരാതിയിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തു. ഇ പി ജയരാജനുമായി കരാറില്ലെന്ന് രവി ഡി സി മൊഴി നൽകി. കോട്ടയം ഡിവൈഎസ്പി കെജി അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് ഉടൻ കൈമാറും.

ആത്മകഥ വിവാദത്തിൽ പൊലീസ് ഇ പി ജയരാജന്റെ മൊഴി നേരത്തെ എടുത്തിരുന്നു. ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തു വന്ന പുസ്തകത്തിന്റെ ഭാഗങ്ങളാണ് വിവാദമായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്നാണ് ഇ പി പറഞ്ഞത്.

ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇപി പറഞ്ഞിരുന്നു. ഡി സി ബുക്‌സും, മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാൻ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നിൽക്കുകയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമമെന്നാണ് ഇപി പറഞ്ഞിരുന്നത്.

See also  ഉത്തരാഖണ്ഡ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു

Related Articles

Back to top button