Education

രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവെച്ച് പോകുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ നാടകം കളിക്കുന്നുവെന്ന് സന്ദീപ് വാര്യർ

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത നാടകമെന്ന് സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജി വെച്ച് പുറത്തുപോകുകയാണ് വേണ്ടത്. കേരളത്തിലെ ബിജെപിയുടെ ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു

നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മാഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് കെ സുരേന്ദ്രൻ നോക്കുന്നത്

രാജി സന്നദ്ധത അറിയിക്കുക എന്നത് ബിജെപിയിൽ ഇല്ല. രാജി വെക്കാൻ ആണെങ്കിൽ രാജിവെച്ച ശേഷം അറിയിക്കുകയാണ് വേണ്ടത്. വി മുരളീധരനോട് പെട്രോൾ വിലയെ കുറിച്ച് ചോദിച്ചാൽ മതിയെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

The post രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവെച്ച് പോകുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ നാടകം കളിക്കുന്നുവെന്ന് സന്ദീപ് വാര്യർ appeared first on Metro Journal Online.

See also  ബാലചന്ദ്ര മേനോനെതിരെ ലൈംഗികാതിക്രമ പരാതി; ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചെന്ന് നടി

Related Articles

Back to top button