Education

രാത്രി വൈകുവോളം നീണ്ട റെയ്ഡ്; സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്യും

സിനിമ നിർമാണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടൻ സൗബിൻ ഷാഹിറിനെ വിശദമായി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പ്. സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് ഇന്നലെ നടത്തിയ റെയ്ഡ് രാത്രി വൈകുവോളം നീണ്ടിരുന്നു

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ നിർമാണവും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ ആദായനികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന

ഡ്രീം ബിഗ് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്.

See also  ഗന്ദേർബാൽ ആക്രമണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

Related Articles

Back to top button