Kerala

ഏഴ് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 33 വർഷം കഠിന തടവും

ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകന് 33 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂർ ഉച്ചപ്പള്ളിൽ വീട്ടിൽ മുഹമ്മദ് റംഷാദിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്

പിഴ ഒടുക്കിയില്ലെങ്കിൽ പത്ത് മാസം കൂടി കഠിന തടവ് അനുഭവിക്കണം. അതിജീവിതക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിലുണ്ട്

പുനലൂർ സബ് ഇൻസ്‌പെക്ടർ എംഎസ് അനീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെപി അജിത് ഹാജരായി.

The post ഏഴ് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 33 വർഷം കഠിന തടവും appeared first on Metro Journal Online.

See also  സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ

Related Articles

Back to top button