Kerala

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് കമ്പനിയുടെ പേരിൽ ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.

കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ മേരി വർഗീസ്. 13 വസ്തുക്കൾ ഫ്‌ളാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്. കേസിൽ 2016ൽ ധന്യയും ഭർത്താവ് ജോണും അറസ്റ്റിലായിരുന്നു. കമ്പനിയുടെ മാർക്കറ്റിംഗ് മേധാവി കൂടിയായിരുന്നു ധന്യ.

വിദേശ മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്നും പണം വാങ്ങിയിട്ടും കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിർമിച്ച് നൽകാത്തതാണ് കേസ്. ഫ്‌ളാറ്റിന്റെ പേരിൽ പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും പറ്റിച്ചതായാണ് കേസ്‌

The post ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി appeared first on Metro Journal Online.

See also  സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

Related Articles

Back to top button