Education

വിഭാഗീയത തെരുവിലേക്കും; നേതൃത്വത്തിനെതിരെ കരുനാഗപ്പള്ളിയിൽ സിപിഎം അണികളുടെ പരസ്യപ്രതിഷേധം

കടുത്ത വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ കരുനാഗപ്പള്ളിയിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ. ബാനറുകളുമേന്തിയാണ് സേവ് സിപിഎം എന്ന പേരിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധം നടത്തിയത്.

പി ഉണ്ണി മാറിയപ്പോൾ എച്ച് എ സലാം സെക്രട്ടറി, ഗോവിന്ദച്ചാമിക്ക് പകരം അമീറുൽ ഇസ്ലാം എന്ന ബോർഡുകളുമേന്തിയാണ് സ്ത്രീകൾ അടക്കമുള്ളവർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കരുനാഗപ്പള്ളിയിൽ സേവ് സിപിഎം എന്ന പേരിൽ പലയിടത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രാദേശിക സിപിഎം നേതാക്കൾക്കും തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കും എതിരെയാണ് പോസ്റ്ററുകൾ. ജില്ലാ കമ്മിറ്റി അംഗം വസന്തനെതിരെയും ആരോപണങ്ങളുണ്ട്.

The post വിഭാഗീയത തെരുവിലേക്കും; നേതൃത്വത്തിനെതിരെ കരുനാഗപ്പള്ളിയിൽ സിപിഎം അണികളുടെ പരസ്യപ്രതിഷേധം appeared first on Metro Journal Online.

See also  നിശാഗന്ധി: ഭാഗം 55

Related Articles

Back to top button