Education

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിസംബർ 1 മുതൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിസംബർ 1 മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് എന്നിവിടങ്ങളിൽ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്

മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ചെലവ് വലിയ തോതിൽ കൂടിയിട്ടുണ്ട്. അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്ന് കലക്ടർ പറഞ്ഞു

ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യവും ഒരുക്കാനാകും. ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കാണ് കിട്ടുകയെന്നും കലക്ടർ പറഞ്ഞു

The post കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിസംബർ 1 മുതൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും appeared first on Metro Journal Online.

See also  കാനഡയിൽ ഹിന്ദുക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻവാദികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

Related Articles

Back to top button