Gulf

ഷാര്‍ജ ഗ്രാന്റ് പ്രീ എഫ്1എച്ച്20 ഡിസംബര്‍ ആറിന് തുടങ്ങും

ഷാര്‍ജ: ഷാര്‍ജ ഗ്രാന്റ് പ്രീ എഫ്1എച്ച് 20 യുഐഎം വേള്‍ഡ് ചാംമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ആറു മുതല്‍ എട്ടുവരെ ഖാലിദ് ലഗൂണില്‍ നടക്കും. ജലകായിക മാമാങ്കമായ മത്സരത്തിന്റെ 23ാമത് എഡിഷനാണ് വരാന്‍ പോകുന്നത്. ഒമ്പത് ടീമുകളെ പ്രതിനിധീകരിച്ച് 19 ഡ്രൈവര്‍മാരാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കായി മത്സരത്തില്‍ മാറ്റുരക്കുക. ഈ ഇനത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് എഫ്1എച്ച്20 യുഐഎം ചാംമ്പ്യന്‍ഷിപ്പ്.

ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് മത്സരം സംഘടിപ്പിക്കുന്നത്. മത്സരം പൂര്‍ത്തിയാവുന്നതോടെ ഈ വര്‍ഷത്തെ ഈ വിഭാഗത്തിലെ മികച്ച ടീമിനെയും ഏറ്റവും മികച്ച ഒന്നാം സ്ഥാനക്കാരനായ ഡ്രൈവറേയും കണ്ടെത്താനാവും.

The post ഷാര്‍ജ ഗ്രാന്റ് പ്രീ എഫ്1എച്ച്20 ഡിസംബര്‍ ആറിന് തുടങ്ങും appeared first on Metro Journal Online.

See also  ശബ്ദമലിനീകരണം; നാലു പ്രവാസികള്‍ അറസ്റ്റില്‍

Related Articles

Back to top button