ഷെയ്ക്ക് ഹസീനയെ മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്; പ്രതികരിക്കാനില്ലെന്ന് ഇന്ത്യ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് ഇന്ത്യ. നയതന്ത്ര തലത്തിൽ കത്ത് നൽകിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. എന്നാലൽ കൃത്യമായി ഒപ്പിടാത്ത കത്താണ് ലഭിച്ചതെന്നും ഇതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയിൽ ഷെയ്ക്ക് ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സർക്കാരിന്റെ നിലപാട്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിൽ സർക്കാർ വീണതോടെ ഓഗസ്റ്റ് അഞ്ച് മുതൽ ഷെയ്ക്ക് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം ആണ് ഹസീനയെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കൈമാറ്റ ഉടമ്പടിപ്രകാരം നടപടികൾ പൂർത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.
The post ഷെയ്ക്ക് ഹസീനയെ മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്; പ്രതികരിക്കാനില്ലെന്ന് ഇന്ത്യ appeared first on Metro Journal Online.