National

പി വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കട്ട ദത്ത സായ്

ഇന്ത്യയുടെ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ.

ഡിസംബർ 22ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം. റിസപ്ഷൻ ഡിസംബർ 24ന് ഹൈദരാബാദിൽ വെച്ച് നടക്കും. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ടെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു.

ജനുവരി മുതൽ വീണ്ടും മത്സര രംഗത്ത് സജീവമാകുന്നതിനാലാണ് ഡിസംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചത്.

See also  റഷ്യൻ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ പേരും ചിത്രവും; വ്യാപക വിമർശനം

Related Articles

Back to top button