Education

മത്സ്യബന്ധനത്തിനിടെ കൂട്ടിയിടിച്ച ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ(24) ആണ് മരിച്ചത്.

താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടം.

ഫൈബർ വള്ളങ്ങൾക്കിടയിൽപ്പെട്ട് യൂസഫിന് ഗുരുതര പരുക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

The post മത്സ്യബന്ധനത്തിനിടെ കൂട്ടിയിടിച്ച ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  നിനക്കായ്: ഭാഗം 13

Related Articles

Back to top button