Kerala

കണ്ണൂർ ഡിസിസി സെക്രട്ടറിയെ തമിഴ്‌നാട് പോലീസ് പിടികൂടി

ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ തമിഴ്‌നാട് പോലീസ് പിടികൂടി. കണ്ണൂർ ഡിസിസി സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി

കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്. കണ്ണൂർ ജില്ലയിലെ സജീവ നേതാവായിരുന്ന രാഗേഷ് തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായത് കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെത്തിയ തമിഴ്‌നാട് പോലീസ് രാഗേഷിനെ പിടികൂടുകയായിരുന്നു. രാഗേഷിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയതായാണ് വിവരം. കേസിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരും
 

See also  ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

Related Articles

Back to top button