അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

അച്ഛന് പിടിച്ചിരുന്ന വള്ളികളൊക്കെ താനായിരുന്നു പരിഹരിച്ചിരുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. പലപ്പോഴും കല്ലേറുകലഉം, കരി ഓയില്‍ പ്രയോഗങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം താനാണ് പരിഹരിച്ചതെന്നുമാണ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.
”അച്ഛന് (ശ്രീനിവാസൻ) പണ്ട് മുതലേ വള്ളികള്‍ പിടിക്കാറുണ്ടായിരുന്നു. സിനിമകളിൽ നിന്ന് വരെ വള്ളികൾ പിടിച്ചോണ്ട് വരുമായിരുന്നു. അന്ന് കല്ലേറുണ്ടാവുകയും വീട്ടില്‍ കരി ഓയില്‍ ഒഴിക്കുകയും വരെ ചെയ്തിട്ടുണ്ട്. അച്ഛന് ഒരിടത്ത് പോയിട്ട് ഇവിടുത്തെ അങ്കണവാടിയിലെ അധ്യാപികമാരെക്കുറിച്ചൊരു പ്രസ്താവന പറഞ്ഞു. അവര്‍ കൂട്ടത്തോടെ വന്ന് പ്രതിഷേധിച്ചപ്പോ ഞാനാണ് അവരോട് പറഞ്ഞത്, പാവമാണ് വിട്ടേക്കൂ, പാവം പറഞ്ഞു പോയി എന്നൊക്കെ.
ഞാനാണ് ഫുള്‍ സെറ്റില്‍ ചെയ്തത്. ഒന്നും രണ്ടും പേരല്ല. പത്തിരുന്നൂറ് പേരാണ് വീടിന് മുന്നില്‍ ജാഥ പോലെ വന്നത്. ഞാന്‍ എല്ലാവരുടേയും കൂടെ സെല്‍ഫിയൊക്കെ എടുത്തും എല്ലാവര്ക്കും ചായയൊക്കെ വാങ്ങിക്കൊടുത്തും അത് ഒത്തു തീര്‍പ്പാക്കിയത്. അച്ഛന് അന്നൊന്ന് കുലുങ്ങി അന്ന്. പക്ഷെ മകന് കൈകാര്യം ചെയ്തു” എന്നും താമശ രൂപേണ ധ്യാന്‍ പറഞ്ഞു.
ജപ്പാനിലെ പ്ലേ സ്കൂളുകളുമായി കേരളത്തിലെ അങ്കണവാടികളെ താരതമ്യം ചെയ്തായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന. ജപ്പാനിലെ കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജി പഠിച്ച അധ്യാപകരാണെന്നും കേരളത്തില്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണ് അങ്കണവാടിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നുമുള്ള താരത്തിന്റെ പരാമർശം വലിയ വിവാദമായിരുന്നു. നിരവധി അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ചാണ് ധ്യാൻ സംസാരിച്ചത്.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



