Kerala

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു; ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസം: ശ്രീനാഥ് ഭാസി

വിവാഹ മോചിതനാണെന്ന വെളിപ്പെടുത്തലുമായി നടൻ ശ്രീനാഥ് ഭാസി. 2024 ൽ ഭാര്യയുമായി വേർപിരിഞ്ഞതാണെന്നും ഇപ്പോൾ അച്ഛനമ്മമാർക്കൊപ്പമാണ് താമസിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു. “അവറാച്ചൻ ആൻഡ് സൺസ്” എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാ​ഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥിന്‍റെ വെളിപ്പെടുത്തൽ

അങ്ങനെ ആർക്കും തന്നെ അറിയാത്ത ഒരു കാര്യമാണ്. 2024 മുതൽ‌ ഞാൻ ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഡിവോഴ്സായി. ഇപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. ഇതിലൂടെ ഇനി എല്ലാവരും അറിയട്ടേ.

അവരോട് ചിലപ്പോഴൊക്കെ വഴക്കിട്ട്, ഇനി നിങ്ങളുടെ കൂടെ താമസിക്കില്ലെന്നൊക്കെ പറഞ്ഞിട്ട് പോവും. അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് അവരില്ലാതെ എനിക്ക് പറ്റില്ലെന്ന്. ഇപ്പോൾ അവർക്ക് ഒരു പട്ടിക്കുട്ടിയെ ഒക്കെ വാങ്ങിക്കൊടുത്ത് ആക്റ്റീവാക്കി വച്ചിരിക്കുകയാണ്”, ശ്രീനാഥ് ഭാസി പറഞ്ഞു.

2016 ലായിരുന്നു തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുമായുള്ള ശ്രീനാഥ് ഭാസിയുടെ വിവാഹം. ശ്രീനാഥ് റീജെ ആയി ജോലിചെയ്തിരുന്ന സമയത്താണ് റീതുമായി സൗഹൃദത്തിലാവുന്നത്. 10 വർഷം നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു വിവാദം.

See also  മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിർണായക അന്തർസംസ്ഥാന ചർച്ചകൾക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറിൽ

Related Articles

Back to top button