Kerala

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവിന്‍റെ പരാതി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോൺ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രിയുടെ സഹോദരന്‍ വി.ഡി. അജയകുമാറിനോടും കോടതി വിശദീകരണം തേടി.

തെരഞ്ഞെടുപ്പിന് ശേഷം വി.ഡി. സതീശന്‍ പണം വാഗ്ദാനം ചെയ്‌തു. തനിക്കും കുടുംബത്തിനും മുഖ്യമന്ത്രിയും സഹോദരനും അടക്കമുള്ള സംഘത്തില്‍ നിന്നും ഭീഷണിയുണ്ട്. തന്‍റെ മകനെയും സഹപ്രവര്‍ത്തകനെയും നേരത്തെ ആക്രമിച്ചിരുന്നു.

തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണം. എന്നീ ആവശ്യങ്ങളുയർത്തിയാണ് സിമി റോസ് ബെല്‍ ജോൺ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയർന്നു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ സിമി നേരത്തെ സതീശന്‍ അടക്കമുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസില്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ സ്ഥാനമാനങ്ങള്‍ ലഭിക്കൂയെന്നും സിമി റോസ് ബെല്‍ ജോണ്‍ ആരോപിച്ചിരുന്നു.

See also  പവന് ഒറ്റയടിക്ക് കുറഞ്ഞത് 4000 ലധികം രൂപ; സ്വർണവിലയിൽ വമ്പൻ തകർച്ച

Related Articles

Back to top button