Kerala

പാസ്‌പോർട്ട് വിട്ടുകിട്ടണം; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി ദിലീപ്

പാസ്‌പോർട്ട് വിട്ടുകിട്ടാൻ അപേക്ഷ നൽകി ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡിയിലുള്ള പാസ്‌പോർട്ട് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോർട്ട് സറണ്ടർ ചെയ്തിരുന്നത്

അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പൾസർ സുനിയടക്കം കൃത്യത്തിൽ നേരിട്ട് പങ്കുള്ള എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

കോടതിയിൽ ശിക്ഷാവിധിയിലുള്ള വാദം തുടരുകയാണ്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ദിലീപ് അടക്കമുള്ള നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
 

See also  വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ

Related Articles

Back to top button