ഗൂഗിൾപേയിൽ നിങ്ങളറിയാതെ പണം നഷ്‌ട്ടപ്പെടുന്നുണ്ടോ; കാരണം ഇതാകാം

ഒടിടി, മൊബൈൽ റീച്ചാർജ്, ഇഎംഐ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി മാസാമാസം ആവർത്തിച്ചു വരുന്ന പേയ്‌മെന്‍റുകൾ ഓട്ടോമേറ്റ് ചെയ്യാവുന്ന ഗൂഗിൾപേയിലെ ഒരു ഫീച്ചറാണ് ഓട്ടോപേ. അതായത് ലളിതമായി പറഞ്ഞാൽ മാസാമാസാം നിങ്ങൾ ഗൂഗിൾപേ തുറന്ന് പണമടയ്‌ക്കുന്നതിന് പകരം ഓട്ടോപേ ഫീച്ചർ ഓണാക്കിവെച്ചാൽ സബ്‌സ്‌ക്രിപ്‌ഷൻ ബില്ലുകളും ഇഎംഐയും തനിയെ അടയ്‌ക്കുന്ന സംവിധാനം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാൽ നിശ്ചിത തീയതികളിൽ പേയ്‌മെന്‍റുകൾ തനിയെ നടക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. എന്നാൽ ഇതുതന്നെ പലപ്പോഴും പണം നിങ്ങളറിയാതെ നഷ്‌ട്ടമാവുന്നതിനും കാരണമായേക്കാം.
കാരണമെന്തെന്നാൽ., പലരും ഇത്തരം സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കുന്ന സമയത്താകും ഓട്ടോപേയ്‌ക്ക് അനുവാദം നൽകുക. പിന്നീട് സബ്‌സ്‌ക്രിപ്‌ഷനോ മറ്റ് സേവനങ്ങളോ നിങ്ങൾ ഉപയോഗിക്കാതെയാകും. ഈ സമയം ഓട്ടോപേ ഓപ്‌ഷനെ കുറിച്ച് നിങ്ങൾ ഓർക്കണമെന്നില്ല. നിങ്ങൾ ഓട്ടോപേ ഓഫ് ചെയ്യാൻ മറന്നാൽ സേവനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ പോലും നഷ്‌ട്ടപ്പെടുന്നതിന് ഇത് കാരണമായേക്കും. ഓരോ മാസവും ഓട്ടോപേ വഴി പണമെടുക്കുന്നതിനു മുൻപ് നോട്ടിഫിക്കേഷനുകൾ വരുമെങ്കിലും അത് ശ്രദ്ധിക്കാതെ പോയാൽ പണം നഷ്‌ട്ടപ്പെടാം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമില്ലാത്ത സേവനങ്ങൾക്ക് ഓട്ടോപേ സംവിധാനം ക്യാൻസൽ ചെയ്യുക. ഇത് എങ്ങനെ ചെയ്യാമെന്ന് പരിശോധിക്കാം.
ഓട്ടോപേ ഓഫ് ചെയ്യുന്നതെങ്ങനെ?
ഗൂഗിൾപേ തുറക്കുക
മുകളിൽ വലതുവശത്തായി നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക
ഓട്ടോപേ സെലക്‌ട് ചെയ്യുക
തുടർന്ന് നിങ്ങൾ ഓട്ടോപേയ്‌ക്ക് ആക്‌സസ് നൽകിയ സബ്‌സ്‌ക്രിപ്‌ഷന്‍റെ ലിസ്റ്റ് കാണാനാകും. അതിൽ നിങ്ങൾക്ക് ഓട്ടോപേ ഫീച്ചർ നൽകേണ്ടാത്ത സബ്‌സ്‌ക്രിപ്‌ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് ‘ക്യാൻസൽ ഓട്ടോപേ’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
യുപിഐ പിൻ നൽകിയ ശേഷം ഓട്ടോപേ ക്യാൻസലേഷൻ റിക്വസ്‌റ്റ് കൺഫോമാക്കുക
ഇതിനു ശേഷം ഓട്ടോപേ സേവനം ക്യാൻസൽ ചെയ്‌തതായി നിങ്ങൾക്ക് മെസേജ് ലഭിക്കും
ഓട്ടോപേ ക്യാൻസൽ ചെയ്യുന്നതിനു മുൻപ് ഓർമിക്കേണ്ട ചില കാര്യങ്ങൾ?
ഓട്ടോപേ ക്യാൻസൽ ചെയ്യുന്നതിനുള്ള സമയം സബ്‌സ്‌ക്രിപ്‌ഷനെടുത്ത ഓരോ പ്ലാറ്റ്‌ഫോമിന് അനുസരിച്ച് വ്യത്യസ്‌തമായിരിക്കാം
ചിലപ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യാൻ ഗൂഗിൾപേ ആപ്പിൾ റിക്വസ്റ്റ് നൽകുന്നതിന് പുറമെ സബ്‌സ്‌ക്രിപ്‌ഷനെടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ബന്ധപ്പെടേണ്ടിവരാം.
സബ്‌സ്‌ക്രിപ്‌ഷനെടുത്തതിന്‍റെ പേയ്‌മെന്‍റ് ഷെഡ്യൂൾ ചെയ്‌തതിന് ശേഷമാണ് ഓട്ടോപേ ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ സാധിക്കില്ല. ഇതിനുമുൻപായി പണമടയ്‌ക്കേണ്ടിവരും.
The post ഗൂഗിൾപേയിൽ നിങ്ങളറിയാതെ പണം നഷ്‌ട്ടപ്പെടുന്നുണ്ടോ; കാരണം ഇതാകാം appeared first on Metro Journal Online.