Education
തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍; സംഭവം തൃശൂർ മണലിപ്പുഴയില്‍: ദുരൂഹത

തൃശൂര്‍: തലയില്ലാത്ത നിലയില്‍ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം. പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
The post തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍; സംഭവം തൃശൂർ മണലിപ്പുഴയില്‍: ദുരൂഹത appeared first on Metro Journal Online.