ഗൾഫ് ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞു, ക്രിസ്‌മസ് അവധി ഹൈപ്പിൽ നിന്നും തിരിച്ചുവരവ്

മലപ്പുറം : ക്രിസ്മസ്, പുതുവത്സര അവധികൾ കഴിഞ്ഞ് പ്രവാസികൾ ഗൾഫിലേക്ക് മടങ്ങിയതോടെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ താഴ്ന്നു. ശൈത്യകാല അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറന്നതോടെയാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിൽ നിന്നും മടങ്ങുന്നത്. ക്രിസ്മസ് സമയത്ത് കുത്തനെ ഉയർത്തിയിരുന്ന നിരക്ക് ഈ പ്രവാഹത്തോടെ വീണ്ടും താഴ്ന്നിയിട്ടുണ്ട്.
കേരളത്തിൽ നിന്നും പ്രധാന ഗൾഫ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലെ ഇടിവ് നോക്കാം:
- അബുദാബി: ഡിസംബറിൽ 40,000 രൂപയിരുന്ന ടിക്കറ്റ് ഇപ്പോൾ 10,000 രൂപയ്ക്ക് ലഭ്യമാണ്.
- ജിദ്ദ: 80,000 രൂപയിരുന്ന ടിക്കറ്റ് നിരക്ക് 22,000 രൂപയായി കുറഞ്ഞു.
- മസ്കറ്റ്: 45,000 രൂപയുടെ ടിക്കറ്റ് 8,500 രൂപയ്ക്ക് ലഭിക്കുന്നു.
ക്രിസ്മസ്, പുതുവത്സര സമയത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത് പതിവ് സംഭവമാണെങ്കിലും ഈ ഇടിവ് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ്. എന്നാൽ, സീസൺ സമയങ്ങളിൽ ഇത്തരം കൊള്ള ഒഴിവാക്കാൻ, വിമാന കമ്പനികൾ കൂടുതൽ സീറ്റുകൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. യു.എ.ഇയിലേക്ക് മാത്രം ഒരു മാസം 2.60 ലക്ഷം യാത്രക്കാർക്ക് ടിക്കറ്റ് വേണ്ടിവരുമ്പോൾ, സീസൺ സമയത്ത് ഇത് നാല് ലക്ഷത്തിലധികമാകുന്നു. സീറ്റുകളുടെ ദൗർലഭ്യം മുതലാക്കി നിരക്ക് കുത്തനെ ഉയർത്തുന്ന പ്രവണത ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സർക്കാരും വിമാന കമ്പനികളും കൈക്കൊള്ളണമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.