Kerala

മന്ത്രവാദത്തിനിടെ 16കാരിയെ മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകളും

കൊല്ലം പുത്തൂരിൽ മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായതായി വിവരം. മുരാരി തന്ത്രിയെന്ന രാജൻ ബാബുവിന്റെ മുറിയിൽ രക്തപ്പാടുകൾ കണ്ടെത്തി. 16 കാരിയെ നിർബന്ധിച്ച് പൂജയ്ക്ക് എന്ന പേരിൽ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു 

പൂജാമുറി എന്ന പേരിൽ മുരാരി തന്ത്രി പെൺകുട്ടിയെ കൊണ്ടുപോയത് ബെഡ് റൂമിലേക്കായിരുന്നു. ബെഡ്‌റൂമിൽ വെച്ച് പെൺകുട്ടി ക്രൂര മർദനത്തിന് ഇരയായെന്നാണ് വിവരം. ഒറ്റയ്ക്ക് വിടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടിയുടെ മാതാവിനെ അനുനയിപ്പിച്ചത് പ്രതിയുടെ ഭാര്യയും അമ്മയും ചേർന്നാണെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. ഒരു മണിക്കൂറോളം പെൺകുട്ടിയെ റൂമിൽ അടച്ചിട്ടു.

മുറി തുറന്നു രക്ഷപ്പെട്ടത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ ബാധയുണ്ടെന്ന് മുരാരി തന്ത്രി പറഞ്ഞു. പീഡനം പുറത്തറിഞ്ഞതോടെ മുരാരി വീട്ടിൽനിന്ന് കടന്നുകളയുകയാണ് ചെയ്തത്. മുറിക്കുള്ളിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വെണ്ടാർ സ്വദേശിയായ രാജൻ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്.

See also  നിയമനടപടി ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല; ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ലെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button