Kerala

പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ല; ഭരണവിരുദ്ധ വികാരമില്ലെന്നും എം സ്വരാജ്

നിലമ്പൂരിൽ പരാജയപ്പെട്ട കാരണം പരിശോധിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ല. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ലെന്നും എം സ്വരാജ് പറഞ്ഞു.

ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോകാനായി. ജനങ്ങളുടെ പ്രശ്‌നങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി.

ഒരു വർഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല. ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനം അറിയിക്കുകയാണ്. കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവർത്തിക്കാനാകട്ടെയെന്ന് ആശംസിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.

The post പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം നടത്താനായില്ല; ഭരണവിരുദ്ധ വികാരമില്ലെന്നും എം സ്വരാജ് appeared first on Metro Journal Online.

See also  ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button