World

മൊജ്തബ ഖമനേയിക്ക് യാതൊരു കുഴപ്പവുമില്ല; ആരോഗ്യവാനായിരിക്കുന്നു: ട്രംപിന്‍റെ സംശയം തീർത്ത് ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മരിച്ചെന്ന് ട്രംപിന്‍റെ സംശയത്തിന് മറുപടിയുമായി ഇറാൻ. മൊജ്തബ ഖമനേയിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ഇറാൻ വ്യക്തമാക്കി. ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ട്രംപിന്‍റെ സംശയത്തിന് മറുപടി നൽകിയത്.

യുദ്ധം തുടരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം ഇറാൻ രേഖാമൂലമുള്ള പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെ പിന്നാലെ മൊജ്തബ ജീവനോടെയുണ്ടാവില്ലെന്ന് പ്രസ്താവനയിൽ ശബ്ദമോ വീഡിയോയോ ഇല്ലെന്ന് കാട്ടി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് രംഗത്തെത്തിയിരുന്നു. ഇറാന് ധാരാളം ക്യാമറകളും റെക്കോഡറുകളുമുണ്ടായിട്ടും എന്താനാണ് രേഖാമൂലമുള്ള പ്രസ്താവനയിറക്കിയതെന്നും കാരണം എല്ലാവർക്കും മനസിലായിട്ടുണ്ടല്ലോ എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇതിനു പിന്നാലെ മൊജ്തബ ജീവനോടെയുണ്ടാവില്ലെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തിയത്. മൊജ്തബയെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടിടുണ്ടാവാമെന്നുമാണ് ട്രംപ് പറഞ്ഞത്. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ‌‌

See also  കോൾഡ്പ്ലേ കച്ചേരിയിലെ ‘കിസ്സ് ക്യാം’ വിവാദം: സിഇഒ ആൻഡി ബൈറണിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് ‘ആസ്ട്രോണമർ`

Related Articles

Back to top button