Kerala

ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബംഗളൂരുവിൽ മലയാളി ബിടെക് വിദ്യാർഥി മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൻ ആൽബി ജോൺ ജോസഫാണ്(18) മരിച്ചത്.

കൊങ്കേരി-കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ ആൽബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സലിരിക്കെയാണ് മരണം സംഭവിച്ചത്. ബംഗളൂരുവിൽ ബിടെക് വിദ്യാർഥിയായിരുന്നു.

The post ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബംഗളൂരുവിൽ മലയാളി ബിടെക് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.

See also  നിലമ്പൂരിലേക്ക് ആരെയും പ്രത്യേകിച്ച് ക്ഷണിച്ചിട്ടില്ല; തരൂർ സ്റ്റാർ ക്യാമ്പയിനറായിരുന്നു: സണ്ണി ജോസഫ്

Related Articles

Back to top button