Kerala

ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല; പാലിയേക്കരയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാല് ആഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു.

ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.

See also  പി സരിനെ കണ്ണിലെ കൃഷ്ണമണി പോലെ സിപിഎം നോക്കുമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button