World

യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 53 പേർ കൊല്ലപ്പെട്ടു

യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. യെമന്റെ തലസ്ഥാനമായ സന അടക്കമുള്ള ഹൂതി കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണം. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ ഭീഷണി പിൻവലിക്കും വരെ ആക്രമണം തുടരുമെന്ന് അമേരിക്ക അറിയിച്ചു

സാദ നഗരത്തിലെ കാൻസർ കേന്ദ്രത്തിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നിരവധി താമസ സ്ഥലങ്ങളെയും ആരോഗ്യകേന്ദ്രങ്ങളെയും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവർണർ ആരോപിച്ചു.

The post യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം; 53 പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഇന്ത്യൻ വംശജനായ യുവാവ് വാഷിംഗ്ടണിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

Related Articles

Back to top button