Sports

സ്‌പെയിൻ ഫുട്‌ബോൾ താരം ലാമിൻ യമാലിന്റെ പിതാവിനെ കുത്തി പരുക്കേൽപ്പിച്ച് അക്രമികൾ

സ്പാനിഷ് ഫുട്‌ബോൾ താരം ലാമിൻ യമാലിന്റെ പിതാവ് മുനിർ നസ്രോയിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്. നസ്രോയിക്ക് കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റതായാണ് വിവരം. ബുധനാഴ്ച വൈകുന്നേരം സ്‌പെയിനിലെ മറ്റാറോ നഗരത്തിനുള്ള കാർ പാർക്കിംഗിൽ വെച്ചായിരുന്നു സംഭവം.

നസ്രോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബുധനാഴ്ച വളർത്തു നായയുമായി നടക്കാനിറങ്ങിയ നസ്രോയിയും ചിലരുമായി തർക്കമുണ്ടായിരുന്നു.

ഇതിന് ശേഷം മടങ്ങിപ്പോയ ഇവർ തിരികെ വന്ന് നസ്രോയിയെ കുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിലർ കസ്റ്റഡിയിലായതായും വിവരമുണ്ട്.

See also  ലോർഡ്‌സ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇന്ത്യക്ക് കരുത്തായി ബുമ്ര തിരിച്ചെത്തി

Related Articles

Back to top button