Kerala

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല; കേസ് വാസുവിൽ അവസാനിക്കില്ല: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ദ്രോഹം ചെയ്തു. മുഖ്യമന്ത്രി ആദ്യം മുതൽ വീഴ്ചയെന്ന് പറഞ്ഞു പിന്നീട് ജനം വിശ്വസികാതായതോടെ പോറ്റിയെ ഇറക്കി ഇപ്പോഴിതാ വാസുവും. ഇതെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന് ബിജെപി ആദ്യമേ പറഞ്ഞതാണ്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുക്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എസ്ഐടി കേരള പൊലീസിന്റെ ഭാഗം തന്നെയാണ് അതുകൊണ്ട് ഒന്നും പറയാനില്ല. കോടതിയാണ് ഇത് തീരുമാനിക്കേണ്ടത്. പുറത്തുനിന്നുള്ള ഏജൻസി കേസ് അന്വേഷിക്കണം. കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി മുഖ്യമന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്ന ഐഎഎസ് ഫീസറെ തലപ്പത്ത് കൊണ്ട് വന്നാൽ അയാൾ മുഖ്യമന്ത്രിയ്ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോ? ഇതൊക്കെ മനസ്സിലാക്കാൻ സാമാന്യ ബുദ്ധിപോരെ ? രാജീവ്‌ ചന്ദ്രശേഖർ വിമർശിച്ചു.

See also  എന്നെ അവഹേളിച്ചവർക്ക് സീറ്റ് കൊടുക്കരുത്; എംപിമാർ മത്സരിക്കേണ്ടെന്നാണ് നിലപാട്: രാജ്‌മോഹൻ ഉണ്ണിത്താൻ

Related Articles

Back to top button