Kerala

രമേശ് ചെന്നിത്തല കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ; ശശി തരൂർ സഹ അധ്യക്ഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. ശശി തരൂർ സമിതിയുടെ വൈസ് ചെയർമാനാണ്. 

ഷാഫി പറമ്പിലാണ് പ്രചാരണ സമിതി കൺവീനർ. ബെന്നി ബെഹന്നാൻ പ്രകടനപത്രിക ചെയർമാനാകും. കൊടിക്കുന്നിൽ സുരേഷാണ് സഹ അധ്യക്ഷൻ. രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്

താഴെതട്ടിലുള്ള യുവാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിക്കാനാണ് ഷാഫിയെ കൺവീനർ സ്ഥാനത്ത് നിയോഗിച്ചത്. വിഷൻ 2026 ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് ബെന്നി ബെഹന്നാൻ അധ്യക്ഷനായ സമിതിക്ക് നൽകിയത്.
 

See also  നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

Related Articles

Back to top button