Kerala

പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി ഇഡി; ബുധനാഴ്ച ഉന്നതതല യോഗം

തിരുവനന്തപുരം: പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി ഇഡി. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാവണമെന്നാണ് നോട്ടീസിൽ വ്യതമാക്കുന്നത്. എന്നാൽ പിണറായി വിജയൻ ഹാജരയേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.

ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡി ആലോചിക്കുന്നത്. പിണറായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം മാത്രമേ വീണയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

കേസിന്റെ പുരോഗതി ചർച്ച ചെയ്യാൻ സ്പെഷ്യൽ ഡയറക്റ്റർ, സോണൽ അഡീഷണൽ ഡയറക്റ്റർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തുന്നുണ്ട്. ഉന്നതതല അവലോകന യോഗത്തിൽ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന

See also  മന്ത്രിമാരുടെ പ്രോട്ടോക്കോൾ സർക്കാർ തീരുമാനിക്കും; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button