World

കുടിയേറ്റക്കാരുടെ നാടുകടത്തൽ മോശമായി കലാശിക്കും: ട്രംപിനെതിരെ ഫ്രാൻസിസ് മാർപാപ്പ

അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാർപാപ്പ പറഞ്ഞു.

യുഎസിലെ ബിഷപുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരെ മാർപാപ്പയുടെ കടുത്ത വിമർശനം. കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾ പാടില്ലെന്നും മാർപാപ്പ കത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽ മാത്രം കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് നാടു കടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്

നാടുകടത്തൽ മോശമായി കലാശിക്കും. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ് വന്നപ്പോഴും അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പോപ് ഫ്രാൻസിസ് വിമർശിച്ചിരുന്നു.

The post കുടിയേറ്റക്കാരുടെ നാടുകടത്തൽ മോശമായി കലാശിക്കും: ട്രംപിനെതിരെ ഫ്രാൻസിസ് മാർപാപ്പ appeared first on Metro Journal Online.

See also  2024ൽ ഒബാമക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഈ ചിത്രം; മലയാളികൾക്കും അഭിമാനിക്കാം

Related Articles

Back to top button