Education

ഡോ. പി സരിൻ തന്നെ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു

കോൺഗ്രസ് വിട്ടെത്തിയ ഡോ. പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാർട്ടി ചിഹ്നത്തിൽ സരിൻ മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സരിൻ മികച്ച സ്ഥാനാർഥിയാണെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ വിലയിരുത്തൽ

സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ പേര് വൈകുന്നേരം പ്രഖ്യാപിക്കും. സരിനോട് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്താൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തനിക്കൊരു പ്രയാസവുമില്ലെന്ന് സരിൻ നേരത്തെ പറഞ്ഞിരുന്നു

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം നിധിൻ കണിച്ചേരി ഇന്ന് രാവിലെ സരിനെ വീട്ടിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ തന്നെ മത്സരിക്കാനുള്ള സന്നദ്ധത സരിൻ അറിയിച്ചിരുന്നു.

The post ഡോ. പി സരിൻ തന്നെ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു appeared first on Metro Journal Online.

See also  രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ

Related Articles

Back to top button