Sports

അടിക്ക് തിരിച്ചടി; 38 റൺസിനിടെ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകൾ പിഴുത് ഇന്ത്യൻ പേസർമാർ

പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കും ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 150 റൺസിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 38 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയാണ് ഓസീസ് നിരയുടെ നട്ടെല്ലൊടിച്ചത്.

ബുമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു. 10 റൺസെടുത്ത നഥാൻ മക്‌സീനിയാണ് ആദ്യം പുറത്തായത്. പിന്നാലെ 8 റൺെസടുത്ത ഉസ്മാൻ ഖവാജയും വീണു. സ്മിത്ത് നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി.

11 റൺസെടുത്ത ട്രാവിസ് ഹെഡിനെ ഹർഷിത് റാണയാണ് പുറത്താക്കിയത്. 6 റൺസെടുത്ത മിച്ചൽ മാർഷിനെ സിറാജും പുറത്താക്കി. നിലവിൽ ഓസ്‌ട്രേലിയ 5ന് 42 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസുമായി അലക്‌സ് ക്യാരിയും 2 റണ്ഡസുമായി ലാബുഷെയ്‌നുമാണ് ക്രീസിൽ

The post അടിക്ക് തിരിച്ചടി; 38 റൺസിനിടെ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകൾ പിഴുത് ഇന്ത്യൻ പേസർമാർ appeared first on Metro Journal Online.

See also  രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ തിരിച്ചടി; വിദർഭ 9ന് 360

Related Articles

Back to top button