Kerala

പാണക്കാട് തങ്ങള്‍ക്കെതിരെ വീണ്ടും പിണറായി; തീവ്രവാദ നിലപാടുമായി ഇങ്ങോട്ട് വരേണ്ടെന്ന്

കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോ എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

പാണക്കാട് തങ്ങളെ കുറിച്ച് പറയാന്‍ പാടില്ല പോലും. പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. ഞാന്‍ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആര്‍എസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിര്‍ക്കും. വര്‍ഗീയതയോട് ഒരു വിട്ട് വീഴ്ചയുമില്ല. മുന്‍പ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങള്‍ അല്ലേ അതിന് ഉത്തരവാദിയെന്നും പിണറായി വിജയന്‍ ചോദിച്ചു.

 

See also  നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപ്രവർത്തകർക്ക് അപമാനം: മന്ത്രി ശിവൻകുട്ടി

Related Articles

Back to top button