Kerala

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിൽ ബിബി ഗോപകുമാറിന് വിജയം

കേരളത്തിൽ വീണ്ടും ബിജെപി അക്കൗണ്ട് തുറന്നു.  കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ  എൻഡിഎ സ്ഥാനാർത്ഥി ബിബി ഗോപകുമാർ ആണ് വിജയം പിടിച്ചത്.  4002 വോട്ടുകൾക്കാണ് ഗോപകുമാറിൻ്റെ വിജയം.  എൽഡിഎഫ് സ്ഥാനാർത്ഥി ആർ രാജേന്ദ്രൻ, യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി എന്നിവരെയാണ് ബിബി ഗോപകുമാർ തോൽപ്പിച്ചത്. 

2011 മുതൽ സിപിഐയിലെ ജി.എസ് ജയലാൽ മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.  തുടർച്ചയായ മൂന്നാം തവണയായിരുന്നു ബിബി ഗോപകുമാർ മണ്ഡലത്തിൽ ജനവിധി തേടിയത്.

See also  ജുഡീഷ്യൽ അന്വേഷണം വേണമെന്ന്‌ കെ സുധാകരൻ

Related Articles

Back to top button