Education
ലഹരി പാർട്ടി ആരോപണം: ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം

ലഹരി പാർട്ടി നടത്തിയെന്ന പരാതിയിൽ സംവിധായകൻ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കൽ എന്നിവർക്കെതിരെ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. യുവമോർച്ചയാണ് പരാതി നൽകിയത്.
റിമയുടെയും ആഷിഖിൻറെയും കൊച്ചിയിലെ ഫ്‌ലാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. ഗായിക സുചിത്രയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.
The post ലഹരി പാർട്ടി ആരോപണം: ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം appeared first on Metro Journal Online.