World

ട്രംപിന്റെ എതിർപ്പുകൾ ഏശിയില്ല; ന്യൂയോർക്ക് മേയറായി സെഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സെഹ്‌റാൻ മംദാനിക്ക് വിജയം. 34കാരനായ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഇന്ത്യൻ ചലചിത്ര നിർമാതാവ് മീര നായരുടെയും ഉഗാണ്ടയിലെ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ്

മത്സരത്തിൽ മംദാനിക്ക് തന്നെയായിരുന്നു കൂടുതൽ വിജയസാധ്യത കൽപ്പിച്ചിരുന്നത്. പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിന്റെ വംശഹത്യയെ വിമർശിച്ചതും അടക്കമുള്ള മംദാനിയുടെ നിലപാടിനെ രൂക്ഷഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തുവന്നിരുന്നു. 

ന്യൂയോർക്കിൽ എത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു. ട്രംപ് യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

See also  പുതിയ ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ മോസ്കോയുമായി സഹകരിക്കുന്നു

Related Articles

Back to top button