Education

ബിജെപിയുടെ ചെറിയ സ്ഥാനാർഥിക്ക് വരെ പരാജയപ്പെടുത്താം; വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ബ്രിജ് ഭൂഷൺ സിംഗ്

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും ബജ്‌റംഗ് പുനിയയുടെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗ്. ഹരിയാനയിൽ മത്സരിച്ചാൽ ബിജെപി സ്ഥാനാർഥികൾ ഇവരെ പരാജയപ്പെടുത്തും. പാർട്ടി അനുവദിച്ചാൽ തെരഞ്ഞെടുപ്പിൽ ഇവർക്കെതിരെ പ്രചാരണം നടത്തുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് ജയിക്കുമെന്നാണ് ഇവർ കരുതുന്നത്. അവർക്ക് ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിലും മത്സരിക്കാം. എന്നാൽ ചെറിയ ബിജെപി സ്ഥാനാർഥി മതി അവരെ പരാജയപ്പെടുത്താൻ. പാർട്ടി നിർദേശിച്ചാൽ ഞാനും പോയി പ്രചാരണം നടത്തും

അവരുടെ സമുദായത്തിലെ ആളുകളിൽ നിന്ന് നിക്ക് പരമാവധി പിന്തുണ ലഭിക്കുമെന്നാണ് വിശ്വാസം. തങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ഗുസ്തിക്കാരുടെ സമരത്തിൽ പങ്കെടുത്തതെന്നും ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

The post ബിജെപിയുടെ ചെറിയ സ്ഥാനാർഥിക്ക് വരെ പരാജയപ്പെടുത്താം; വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ബ്രിജ് ഭൂഷൺ സിംഗ് appeared first on Metro Journal Online.

See also  ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സന്ദീപ് വാര്യർക്ക് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം: എംവി ഗോവിന്ദൻ

Related Articles

Back to top button