Sports

സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണാണ് സഞ്ജു നേടിയത്. സഞ്ജുവിനെ കൂടാതെ തിലക് വര്‍മയും സെഞ്ചുറി അടിച്ചെടുത്തിട്ടുണ്ട്. 47 പന്തില്‍ 120 റണ്‍സാണ് തിലക് വര്‍മ നേടിയത്. ഇരുവരുടെയും സെഞ്ചുറിയുടെ കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ നേടിയത്.

ഒന്‍പത് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒന്‍പത് ഫോറും നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാമതായി ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ ആണിത്. ആദ്യത്തേത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് സെഞ്ചുറിയുണ്ട്. മാത്രമല്ല ടി20യുടെ ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന താരവുമാണ് സഞ്ജു.

ഇത്തവണത്തെ മത്സരത്തില്‍ സഞ്ജു തൊടുത്തുവിട്ട ഒരു സിക്‌സ് ചെന്ന് പതിച്ചത് കാണികളിലൊരാളുടെ മുഖത്താണ്. നിലത്ത് പിച്ച് ചെയ്ത ബോള്‍ കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. നിലത്ത് പിച്ച് ചെയ്തതുകൊണ്ട് തന്നെ അധികം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടിക്കൊണ്ട വേദനയില്‍ കരയുന്ന യുവതിയുടെ മുഖത്ത് ഐസ് വെച്ച് കൊടുക്കുന്നതും എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു അന്വേഷിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

The post സഞ്ജുവിന്റെ സിക്‌സ് പതിച്ചത് യുവതിയുടെ മുഖത്ത് appeared first on Metro Journal Online.

See also  ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

Related Articles

Back to top button