Education

മുഖ്യമന്ത്രി കാണാതെ ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപിയും പി ശശിയും പൂഴ്ത്തിവെച്ചു: പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരെ കൂടുതൽ ആരോപണവുമായി പിവി അൻവർ എംഎൽഎ. ആർഎസ്എസ്-എഡിജപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ചേർന്ന് പൂഴ്ത്തിവെച്ചെന്ന് അൻവർ ആരോപിച്ചു.

ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേർന്ന് ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പിവി അൻവർ പറഞ്ഞു

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ ആരോപിച്ചു.

The post മുഖ്യമന്ത്രി കാണാതെ ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപിയും പി ശശിയും പൂഴ്ത്തിവെച്ചു: പിവി അൻവർ appeared first on Metro Journal Online.

See also  ഇത്തരം പരാമർശം കേരളത്തിൽ ഏൽക്കില്ല; പി ജയരാജന്റെ ഐഎസ് റിക്രൂട്ട്‌മെന്റ് പരാമർശത്തിനെതിരെ സാദിഖലി തങ്ങൾ

Related Articles

Back to top button